NEWS

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുന ഖാർഗെയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 

കൊച്ചി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുന ഖാർഗെയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ദളിത് വിഭാഗത്തിൽപ്പെട്ട ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്ന അഭിമാന മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മുതിർന്ന നേതാക്കളെല്ലാം കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖാർഗെയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. സി.പി.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? ആരെയെങ്കിലും എവിടെയെങ്കിലും വച്ച് തീരുമാനിക്കുകയാണ് അവരുടെ പതിവ്. യോഗ്യതയുള്ള ആർക്കും മത്സരിക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞത്. അത് ജനാധിപത്യ പാർട്ടിയുടെ മാത്രം സവിശേഷതയാണ്-വി.ഡി.സതീശൻ പറഞ്ഞു

Back to top button
error: