BusinessCover StoryFrom the EditorNews

ഫ്ലാറ്റ് നിർമ്മാതാക്കളുടെ ശ്രദ്ധയ്ക്ക്,പറഞ്ഞ സമയത്ത് ഫ്ലാറ്റും വില്ലയും നിർമ്മിച്ചില്ലെങ്കിൽ വൻപി‍ഴയും പലിശയും

റിയൽ എസ്റ്റേറ്റ് രംഗം പൂർണമായും സുതാര്യമാക്കാൻ സർക്കാർ ചട്ടം രൂപീകരിച്ചു.ഫ്ലാറ്റുകളും വില്ലകളും പറഞ്ഞ സമയത്ത് നിർമ്മിച്ചില്ലെങ്കിൽ കരാർ പ്രകാരമുളള നഷ്ടപരിഹാരം വാർഷിക പലിശ ചേർത്ത് നൽകാൻ നിർദേശം.പദ്ധതികളിൽ തട്ടിപ്പ് നടത്തിയാൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് ആകെ പദ്ധതിത്തുകയുടെ 10%വരെ സർക്കാർ പി‍ഴയും ഈടാക്കും.

റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമപ്രകാരം കർശന ചട്ടങ്ങളാണ് സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്നത്.യുഡിഎഫ് സർക്കാർ കാലത്ത് റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം കൊണ്ടു വന്നെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല.ക‍ഴിഞ്ഞ ജൂലൈയിൽ കേന്ദ്രസർക്കാർ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പാസാക്കി.ഇതോടെ സംസ്ഥാന നിയമം പിൻവലിക്കപ്പെട്ടു.ഇതേ തുടർന്നാണ് പ്രവർത്തന ചട്ടം രൂപീകരിച്ചിരിക്കുന്നത്.പ്രവർത്തന ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് ഫലപ്രദമായ പ്രവർത്തനത്തിന് ചട്ടം വ‍ഴിയൊരുക്കുന്നു.ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ വ്യാപക പരാതികൾ ഉളളതിന്‍റെ പശ്ചാത്തലത്തിലാണ് ചട്ടങ്ങൾ കൊണ്ടു വന്നത്..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close