BusinessCover StoryTrending

ഒന്നാം വാര്‍ഷികാഘോഷം; കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര

കൊച്ചി: ഒന്നാം വാര്‍ഷികാഘോഷത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ. വാര്‍ഷിക ദിനത്തില്‍ മെട്രൊയില്‍ സഞ്ചരിക്കാനെത്തുന്ന എല്ലാവര്‍ക്കും ഇന്ന് സൗജന്യമായി എത്ര തവണ വേണമെങ്കിലും ചെയ്യാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു മെട്രോയുടെ ഉദ്ഘാടനം . എന്നാല്‍ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19 മുതലായിരുന്നു. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു മെട്രോ സര്‍വ്വീസ്. പക്ഷെ മെട്രോയില്‍ തിരക്കേറിത്തുടങ്ങിയത് മഹാരാജാസ് വരെ പാത നീട്ടിയപ്പോഴായിരുന്നു. ഒരു വര്‍ഷം കൊണ്ട് പ്രതിദിന നഷ്ടത്തിന്റെ നിരക്ക് വര്‍തോതില്‍ കുറക്കാനായിട്ടുണ്ടെന്ന് കെ എം ആര്‍ എല്‍ വ്യക്തമാക്കി.ടിക്കറ്റ് ഇതര വരുമാനം വര്‍ധിക്കുന്നതോടെ പ്രതിസന്ധികളെ മറികടക്കാനാവുമെന്നും കെ.എം.ആര്‍.എല്‍ കണക്കുകൂട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close