Cover StoryKeralaNews

സുധീരനോടും കുര്യനോടും പ്രതികരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി

കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരനും പിജെ കുര്യനും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി.എന്തൊക്കെയാണ് നടന്നതെന്ന് പൊതുജനത്തിനും അണികൾക്കും അറിയാം.ഇരുവരുടേയും വിമർശനങ്ങൾ സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഉമ്മൻചാണ്ടി പ്രതികരിക്കാൻ തയ്യാറായില്ല.

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് അതിശക്തമായ ആരോപണങ്ങളാണ് വിഎം സുധീരനും പിജെ കുര്യനും ഉന്നയിച്ചത്.ഉമ്മൻചാണ്ടിയുടെ വ്യക്തിതാത്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതെന്ന് ഇരുവരും ആരോപിച്ചു.ഹൈക്കമാണ്ടിനെ മറികടന്ന് ഉമ്മൻചാണ്ടി തീരുമാനങ്ങളെടുക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close