Cover StoryKeralaUncategorized

ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പി.ജെ കുര്യൻ ; ചാണ്ടിയേക്കാൾ ജനകീയൻ ആന്റണി

ദില്ലി: ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ  വിമർശനവുമായി വീണ്ടും പി.ജെ കുര്യൻ രംഗത്ത്. ഉമ്മൻ ചാണ്ടി ജനകീയനാണ്. എന്നാൽ ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയനായ ആന്റണിയാണ്.  ആന്റണിയുടെ തണലിൽ മാത്രമേ  ഉമ്മൻ ചാണ്ടിക്ക് യോഗ്യതയുള്ലൂവെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. യുവ എം.എൽ.എമാർ തന്നെ അധിക്ഷേപിച്ചത് ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മൻ ചാണ്ടിക്ക് പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നും കുര്യൻ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോൾ  മുസ്‌ലീം പ്രാതിനിധ്യംപറഞ്ഞ് തന്റെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാൻ  ഉമ്മൻ ചാണ്ടി ശ്രമിച്ചു. പക്ഷേ അതിന് മുൻപൊരിക്കലും അതിന് ശേഷവും ഉമ്മൻ ചാണ്ടി മലബാർ മുസ്‌ലീം പ്രാതിനിധ്യം പറഞ്ഞിട്ടില്ല.
ഇപ്പോൾ മാണിക്ക് കൊടുത്ത സീറ്റ് മലബാർ മുസ്‌ലീമിന് കൊടുക്കാമായിരുന്നല്ലോയെന്നും കുര്യന്‍ പറഞ്ഞു..

1980 ൽ ലോക്‌സഭാ സീറ്റ് തനിക്ക് തന്നത് ഉമ്മൻ ചാണ്ടിയാണെന്ന് അദ്ദേഹം വീമ്പ് പറഞ്ഞു. ആര്യാടനും പറഞ്ഞു. എന്നാല്‍ അത് തെറ്റിദ്ധാരണ പരത്തുന്നതാണ്.  തെരഞ്ഞെടുപ്പു കമ്മിറ്റിയിൽ വയലാർ രവി യാണ് തന്റെ പേരു പറഞ്ഞത്. ആന്റണി അത് അനുകൂലിച്ചു. അങ്ങനെയാണ് തനിക്ക് സീറ്റ് കിട്ടിയത്.

ഉമ്മന്‍ ചാണ്ടി ജനകീയനാണ് . പക്ഷേ വസ്തുത പരിശോധിച്ചാൽ   ഉമ്മൻ ചാണ്ടി നയിച്ച 3 തെരഞ്ഞെടുകളിലും വലിയ തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത് എന്നത് ചരിത്രമാണ്.ഇടതുപക്ഷ ഭരണം ജനങ്ങള്‍ വെറുത്ത കാലത്തും ഉമ്മൻ ചാണ്ടി നയിച്ച തെരഞ്ഞെടുപ്പില്‍ 2 സീറ്റിനാണ് കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്.

താൻ ജനകീയനല്ല എന്നാണ് കോണ്‍ഗ്രസിന്റെ ഒരു യുവനേതാവ് പറഞ്ഞത്. അത് ശരിയാണ്. എന്നാൽ തന്നെ ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാറുണ്ട്.. 1980 ൽ  പാർലമെന്ററി സ്ഥാനാർത്ഥിയാക്കി. അവിടെ അഞ്ച് തവണ മത്സരിച്ചു. അഞ്ച് തവണയും വിജയിച്ചു.

എന്നാൽ എനിക്കെതിരെ പറഞ്ഞ ആ യുവനേതാവ് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒറ്റച്ചാട്ടതിന് സംസ്ഥാന പ്രസിഡന്റായി. യു.ഡി.എഫിന്റെ സീറ്റായ ചെങ്ങന്നൂരില്‍ മത്സരിച്ച് സീറ്റ് സി.പി.ഐ.എമ്മിന് അടിയറവെച്ചില്ലെയെന്നും കുര്യൻ കളിയാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close