Cover StoryKeralaNews

ദുരിതപെയ്ത്ത് :മണ്ണിടിച്ചിലിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ശക്തമായ മഴയിൽ മലബാറിൽ വ്യാപക നഷ്ടം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലാണ് വ്യാപക നഷ്ടം ഉണ്ടായത്. വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കോഴിക്കോട് താമരശ്ശേരിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. മൂന്ന് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവർ ആണ്. ഏഴ് വയസുകാരി ദിൽന ഷെറിൻ. മൂന്നര വയസുകാരൻ സഹോദരൻ മുഹമ്മദ്‌ ഷഹബാസ്, അയൽവാസി ജാഫറിന്റെ ഏഴ് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്.

തൃശൂർ കൊടുങ്ങല്ലൂരിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് വയലമ്പം തനിയത്ത് സുരേഷ് മരിച്ചു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കൂടി അതിതീവ്രമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കാലവർഷക്കെടുതി നേരിടാൻ സംസ്ഥാനത്ത് അടിയന്തിര നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി ചീഫ്സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും നിർദേശം നൽകി. കാലവർഷം കൂടുതൽ ദുരിതം സൃഷ്‌ടിച്ച കോഴിക്കോട് ജില്ലയിൽ കേന്ദ്ര സേനയുടെ സഹായവും ഉണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close