BusinessTrending

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബി.എസ്.എൻ.എല്ലിന്റെ പുതിയ ഒാഫർ.28 ദിവസത്തേക്ക് 149 രൂപയ്ക്ക് പ്രതിദിനം നാല് ജിബി ഡാറ്റ

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബി.എസ്.എൻ.എല്ലിന്റെ പുതിയ ഒാഫർ.28 ദിവസത്തേക്ക് 149 രൂപയ്ക്ക് പ്രതിദിനം നാല് ജിബി ഡാറ്റയാണ് ബി എസ്‌ എൻ എൽ വാഗ്ദാനം ചെയ്യുന്നത്. ഫിഫ വേൾഡ് കപ്പ് സ്‌പെഷ്യൽ റീചാർജ് എന്ന പേരിലാണ് 149 രൂപയുടെ റീചാർജ് അവതരിപ്പിച്ചിരിക്കുന്നത്. വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരങ്ങൾ അവസാനിക്കുന്നത് വരെ ഈ ഓഫർ ലഭിക്കും.

ബി.എസ്.എന്‍.എല്ലിന്റെ എല്ലാ ടെലികോം സർക്കിളുകളിലും പുതിയ ഓഫർ ലഭിക്കും. അതേ സമയം, ബി.എസ്.എൻ.എല്ലിന്റെ പുതിയ പ്ലാനിൽ വോയ്‌സ്, എസ്.എം.എസ് സേവനങ്ങൾ സൗജന്യമായി നല്‍കില്ലെന്നാണ് സൂചന.

149 രൂപക്ക് പ്രതിദിനം 3 ജി.ബി ഡാറ്റ നല്‍കുന്ന ഓഫറാണ് ജിയോ അവതരിപ്പിച്ചത്. പ്ലാനുകളിൽ 1.5 ജി.ബി ഡാറ്റ അധികമായി നല്‍കാനായിരുന്നു ജിയോയുടെ തീരുമാനം. ജിയോയുടെ പ്ലാനുകളില്‍ കോളുകളും എസ്.എം.എസുകളും സൗജന്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close