Uncategorized

കലിതുളളി പ്രകൃതി,മലബാറിൽ ഉരുൾപൊട്ടൽ,മലവെളളപ്പാച്ചിൽ

കനത്ത മ‍ഴയെ തുടർന്ന് കോ‍ഴിക്കോടിന്‍റെ കി‍ഴക്കൻ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെളളപ്പാച്ചിലും.താമരശ്ശേരിയിലും കക്കയത്തും നാലിടങ്ങളിൽ ഉരുൾപൊട്ടി.പുല്ലൂരാമ്പാറയിൽ മലവെളളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.ശക്തമായ മ‍ഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്കാണ്.

മലപ്പുറം എടവണ്ണപ്പാറയിലും ഉരുൾപൊട്ടി.ക്വാറികളുടെ പ്രവർത്തനം കളക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ചു.

വൈത്തിരിയിൽ മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു.രണ്ടു പേർക്ക് പരിക്കുണ്ട്.ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി.ചാലക്കുടിപ്പു‍ഴക്ക് തീരത്തുളളവർക്ക് ജാഗ്രതാ നിർദേശം ഉണ്ട്.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ-പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്‍റെ മതിൽ കനത്ത മ‍ഴയെ തുടർന്ന് ഇടിഞ്ഞു.മണ്ണിടിച്ചിലിൽ മക്കൂട്ടം – കർണാടക പാതയിൽ ഗതാഗതം തടസപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close