Cover StoryFrom the EditorNationalNews

കേരളത്തിൽ ഇടപെടാൻ കോൺഗ്രസ് ഹൈക്കമാണ്ട്

കേരളത്തിലെ സാഹചര്യങ്ങളിൽ ഇടപെടാൻ കോൺഗ്രസ് ഹൈക്കമാണ്ട്.വിവിധ ഗ്രൂപ്പുകളും വ്യക്തികളും പരാതി പ്രവാഹവുമായി ഹൈക്കമാണ്ടിനെ സമീപിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.എന്നാൽ ഏകപക്ഷീയമായ ഇടപെടൽ ആകില്ല ഹൈക്കമാണ്ടിന്‍റേത്.

വിഎം സുധീരന്‍റെ വിമർശനങ്ങൾക്കെതിരെ എ,ഐ ഗ്രൂപ്പുകൾ ഹൈക്കമാണ്ടുമായി ആശയവിനിമയം നടത്തിക്ക‍ഴിഞ്ഞു.നിലിവിലെ സ്ഥിതി കെപിസിസി അധ്യക്ഷൻ എംഎം ഹസൻ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ ധരിപ്പിച്ചു.

ഏകപക്ഷീയമായ തീരുമാനങ്ങൾ ആരും കൈക്കൊളളാതിരിക്കാനുളള ക്രമീകരണമാകും ആദ്യഘട്ടത്തിൽ ഹൈക്കമാണ്ട് ഒരുക്കുക എന്നാണ് കരുതുന്നത്.പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ തന്നെ തീരുമാനങ്ങൾ എടുക്കാൻ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചേക്കും.അത്തരമൊരു ക്രമീകരണത്തിലൂടെ പ്രശ്നപരിഹാരം കാണുക എന്നതാണ് ഹൈക്കമാണ്ടിന്‍റെ മനസിൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close