NEWS

17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായത് സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ 

രിങ്ങാലക്കുട: സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായത് സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവർ.

പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ (40) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. മാപ്രാണം ജംഗ്ഷന്‍ പിന്നിപ്പോഴായിരുന്നു സീറ്റില്‍ ഇരിക്കുകയായിരുന്ന രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വച്ച്‌ ഇയാളുടെ മാസ്‌ക് വലിച്ചൂരി.

 

 

തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച്‌ പൊലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൊലീസിലെ ഡ്രൈവറാണെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്.

Back to top button
error: