Cover StoryKeralaNews

യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസ്

യുവാവിനെ മർദിച്ച സംഭവത്തിൽ പത്തനാപുരം എംഎൽഎ കെബി ഗണേഷ്കുമാറിനെതിരെ കേസ്.ദേഹോപദ്രവം ഏൽപിച്ചു,ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾക്കാണ് കേസ്.അഞ്ചൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മരണവീട്ടിലേക്ക് എത്തിയ എംഎൽഎയുടെ വണ്ടിക്ക് സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് വാക്കേറ്റവും മർദനവും എന്നാണ് ആരോപണം.കെബി ഗണേഷ്കുമാറും ഡ്രൈവറും മർദിച്ചുവെന്നാണ് പരാതി.കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി നൽകിയിരിക്കുന്നത്.

അഞ്ചലിൽ അഗസ്ത്യകോട് വെച്ച് ബുധനാ‍ഴ്ച ഉച്ച ക‍ഴിഞ്ഞാണ് സംഭവം.ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് തന്നെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് അനന്തകൃഷ്ണന്‍റെ പരാതി.മരണവീട്ടിലേക്കെത്തിയതാണ് ഇരുകൂട്ടരും.അനന്തകൃഷ്ണനെ അഞ്ചൽ സർക്കാർ ആശുപത്രിയിൽ പ്രഥമിക ചികിത്സക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close