Cover StoryKeralaNews

നെ​ൽ​വ​യ​ൽ-​തണ്ണീർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ വേണ്ടെന്നു വച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ-​തണ്ണീർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള  നീ​ക്കം സ​ർ​ക്കാ​ർ വേണ്ടെന്നു വച്ചു. സി​പി​ഐ​ ക​ടു​ത്ത എ​തി​ർ​പ്പ് ഉയർത്തിയതിനെതുടർന്നാണ് നീക്കം ഉപേക്ഷിച്ചത്.  നെ​ൽ​വ​യ​ൽ-​തണ്ണീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നായരുന്നു ആലോചന.

നെ​ൽ​വ​യ​ൽ-​തണ്ണീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ​നി​ന്നും അ​ഞ്ച് കോ​ർ​പ്പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ബി​ല്ലി​ൽ കൊ​ണ്ടു​വ​രാ​നാ​യിരുന്നു നീക്കം. എ​ന്നാ​ൽ ഇത് അം​ഗീ​ക​രി​ക്കാനാവില്ലെന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും, കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഇതോടെ നി​യ​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ചോ​ർ​ത്തു​ന്ന ന​ട​പ​ടി വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് സ്വീ​ക​രി​ച്ചു.

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close