Cover StoryFrom the EditorNationalNews

ഉത്തർപ്രദേശിൽ ബിജെപിക്കെതിരായ മഹാസഖ്യത്തിനു രൂപരേഖ ആയി, എസ്പി -ബിഎസ്പി -കോൺഗ്രസ്‌ -ആർഎൽഡി സഖ്യം ബിജെപിക്ക് ഉയർത്തുന്ന ഭീഷണി ചെറുതാകില്ല

ഉത്തർപ്രദേശിൽ ബിജെപിയെ തോല്പിക്കാൻ പ്രതിപക്ഷ മഹാസഖ്യത്തിനു രൂപരേഖയായി. എസ്പി, ബിഎസ്പി, കോൺഗ്രസ്‌, ആർഎൽഡി സഖ്യമാണ് ബിജെപിക്കെതിരെ മത്സരിക്കുക. സമാനമനസ്കരായ മറ്റു ചെറിയ കക്ഷികൾ കൂടി സഖ്യത്തിൽ ഉണ്ടാകും. 80 ലോകസഭ സീറ്റിൽ എസ്പിയും ബിഎസ്പിയും 30 വീതം സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ്‌ 10 സീറ്റുകളിൽ മത്സരിക്കും. ബാക്കി വരുന്ന 10 സീറ്റുകളിൽ ആർഎൽഡി ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ മത്സരിക്കും.

കൈറാന, ഫൂൽപൂർ, ഗോരഖ്പൂർ മാതൃകയിലുള്ള സഖ്യമാണ് പ്രതിപക്ഷ കക്ഷികൾ ആലോചിക്കുന്നത്. കൈറാനയിൽ ബിജെപിയുമായി ഏറ്റുമുട്ടിയത് ആർഎൽഡി സ്ഥാനാർത്ഥി ആണ്. എസ്പിയും ബിഎസ്പിയും കോൺഗ്രസും ആർഎൽഡി സ്ഥാനാർത്ഥിയെ പിന്തുണച്ചു. മണ്ഡലത്തിൽ ബിജെപിയെ നേരിടാൻ ത്രാണിയുള്ള പാർട്ടിയെ മറ്റെല്ലാവരും പിന്തുണക്കുക എന്നതാണ് നയം.

13 ബിജെപി വിരുദ്ധ പാർട്ടികളുടെ നേതാക്കൾ കർണാടക മുഖ്യമന്ത്രി ആയി എഛ് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയപ്പോൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഉത്തർപ്രദേശിലെ നീക്കങ്ങൾ. പ്രതിപക്ഷ മഹാസഖ്യം വന്നാൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ തോൽക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close