IndiaNEWS

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ അറ്റോര്‍ണി ജനറലായി നിയമിച്ചു

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഈ മാസം 30-ന് കാലാവധി അവസാനിക്കുന്ന നിലവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലില്‍ നിന്നാണ് വെങ്കടരമണി ചുമതലയേറ്റെടുക്കുക.

ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി പ്രവര്‍ത്തിച്ചിട്ടുണ്ട്

കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോഹ്ത്തഗിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിച്ച സാഹചര്യത്തിലാണ് ആര്‍. വെങ്കടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

Back to top button
error: