Uncategorized

സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ എം.എൽ.എ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും മർദ്ദിച്ചതായി പരാതി

കൊല്ലം: കാറിന്  സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച്‌ പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും മർദ്ദിച്ചതായി പരാതി.  മർദ്ദനമേറ്റ 22കാരൻ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽഎ. ഇതേ മരണ വീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും മർദ്ദിക്കുകയായിരുന്നുവെന്ന് അനന്തകൃഷ്ണൻ പറഞ്ഞു.

അനന്ത കൃഷ്ണനെ അഞ്ചൽ സർക്കാർആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മർദിച്ചതെന്ന് എം.എൽ.എയുടെ ഡ്രൈവർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close