Cover StoryKeralaNews

നടപടി കടുപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും, വക്താവ് സ്ഥാനം ഒഴിയും

കോൺഗ്രസ്‌ വക്താവ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. കെപിസിസി വക്താവ് സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ആവശ്യപ്പെടുമെന്നു ഒരു ന്യൂസ്‌ ചാനലിന് നൽകിയ അഭിമുഖത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. ഇക്കാര്യം ഹൈക്കമാണ്ടിനെയും അറിയിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഓരോരുത്തർക്കും വേണ്ടി പറയുമ്പോൾ തന്നെ അവരുടെ ഗ്രൂപ്പുകാരൻ ആയാണ് ചിത്രീകരിക്കുന്നത്. തന്നെ വക്താവാൻ സഹായിച്ചത് ശശി തരൂർ ആണ്. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവർക്കെതിരെ നടപടി വേണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ സംസ്ഥാന അധ്യക്ഷൻ എം എം ഹസനുമായി ഏറ്റുമുട്ടിയിരുന്നു. ഉണ്ണിത്താനെ വക്താവ് ആകരുതെന്നു ഹസ്സൻ ആവശ്യപ്പെട്ടു. എന്നാൽ തന്നെ വക്താവ് ആക്കിയത് ഹൈക്കമാൻഡ് ആണെന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close