Uncategorized

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. നേരത്തെ ദിലീപിന്റെ അമ്മയും സാമാന പരാതി നൽകിയിരുന്നു.

2017 ഫെബ്രുവരി 17നാണ് കേസിനു ആസ്പദമായ സംഭവം. ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു നടി. പൾസർ സുനിയും കൂട്ടരുമാണ് സംഭവത്തിൽ നേരിട്ട് പങ്കെടുത്തതെങ്കിലും മുഖ്യ സൂത്രധാരൻ ദിലീപ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് ആഴ്ചകളോളം ജയിലിലും കിടന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close