Cover StoryFrom the EditorNationalNews

കർണാടക ജയനഗർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം

കർണാടക ജയനഗർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. ദക്ഷിണ ബംഗളുരുവിലെ ജയനഗറിലെ തെരഞ്ഞെടുപ്പു നേരത്തെ നീട്ടിവച്ചിരുന്നു. മെയ്‌ 12ലെ വോട്ടെടുപ്പിന് ദിവസങ്ങൾക്കു മുമ്പെ ബിജെപി സ്ഥാനാർഥി ബി എൻ വിജയകുമാർ അന്തരിച്ചതിനെ തുടർന്നാണ് ജയനഗറിലെ തെരെഞ്ഞെടുപ്പ് മാറ്റിവച്ചത്.

2,889 വോട്ടിനാണ് കോൺഗ്രസ്‌ ജയം. മുൻ മന്ത്രി രാമലിംഗ റെഡ്ഢിയുടെ മകളാണ് ജയിച്ച സൗമ്യ റെഡ്‌ഡി. ബി എൻ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാർഥി. ഈ വിജയത്തോടെ കോൺഗ്രസ്‌ ജയിച്ച സീറ്റുകൾ 80 ആയി. ജയം സംസ്ഥാനത്തൊട്ടാകെ തെരുവിലിറങ്ങി ആഘോഷിക്കുകയാണ് കോൺഗ്രസ്‌ പ്രവർത്തകർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close