NEWS

ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി വിമാനത്തിനുള്ളില്‍ വെച്ച്‌ മരിച്ചു

റിയാദ്: ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച്‌ മരിച്ചു.

കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി അവിടെനിന്ന് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്ബോള്‍ ജിദ്ദയില്‍ എത്തും മുമ്ബ് വിമാനത്തില്‍ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

 

 

നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Back to top button
error: