Cover StoryLifeMovies

എന്‍റെ കുടുംബത്തിന് വേണ്ടിയാണ് ജീവിതത്തിലെ നാലു വർഷങ്ങൾ വേണ്ടെന്ന് വച്ചത്,നസ്രിയക്ക് സ്നേഹപൂർവം ഫഹദ്

നാലു വർഷത്തെ ഇടവേളക്കു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് കൂടെ.പൃഥ്വിരാജ്,പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.പോസ്റ്റർ പങ്കു വെച്ച് ഫഹദ് എ‍ഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.

“എന്‍റെ ജീവിതത്തിൽ ഇന്നേവരെ ഒരു ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നതിൽ ഞാൻ ഇത്ര ആവേശം അനുഭവിച്ചിട്ടില്ല.മികച്ച സാങ്കേതിക വിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ചിത്രം എന്നതിലുപരി ഞാൻ സ്ക്രീനിൽ കാണാൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ നാലു കൊല്ലത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് ആവേശം.എനിക്കൊരു നല്ല കുടുംബം നൽകാനാണ് അവൾ ജീവിതത്തിലെ മികച്ച നാലു വർഷങ്ങൾ മാറ്റിവെച്ചത്,രാജുവിനും പാറുവിനും നസ്രിയക്കും ആശംസകൾ-ഫഹദ് ഫേസ്ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close