Cover StoryFrom the EditorNationalNews

പ്രതിപക്ഷ ഐക്യവേദിയാകാൻ കോൺഗ്രസിന്‍റെ ഇഫ്ത്താർ വിരുന്ന്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്ത്താർ വിരുന്ന് പ്രതിപക്ഷ ശക്തിപ്രകടനത്തിന്‍റെ വേദിയാകും.ഡൽഹിയിലെ താജ്പാലസ് ഹോട്ടലിലാണ് വിരുന്ന്.

രാഹുൽ ഗാന്ധി അധ്യക്ഷനായതിനു ശേഷമുളള ആദ്യ ഇഫ്ത്താർ വിരുന്ന് ആണിത്.വിശാല ഐക്യത്തിന്‍റെ ഭാഗമാകാൻ സാധ്യതയുളള എല്ലാ കക്ഷികളുടേയും നേതാക്കളെ രാഹുൽ ഇഫ്ത്താറിന് ക്ഷണിച്ചിട്ടുണ്ട്.

മുലായം സിംഗ് യാദവ്,ശരദ് പവാർ,തേജസ്വി യാദവ്,സീതാറാം യെച്ചൂരി,ചന്ദ്രബാബു നായിഡു തുടങ്ങിയവർ ഇഫ്ത്താറിനെത്തുന്ന പ്രമുഖരിൽപ്പെടും.മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ വിരുന്നിന് ക്ഷണിച്ചില്ലെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു.പ്രണബിനെ വിരുന്നിന് ക്ഷണിച്ചതായി കോൺഗ്രസ് മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല ട്വിറ്ററിൽ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close