Cover StoryKeralaNews

താൻ ഗ്രൂപ്പ് വൈരത്തിന്‍റെ ഇര,രാജികാരണം വെളിപ്പെടുത്തി വിഎം സുധീരൻ

കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെക്കാനുളള കാരണം വെളിപ്പെടുത്തി വിഎം സുധീരൻ.ഗ്രൂപ്പിസം മൂലം സംഘടനയെ മുന്നോട്ട് കൊണ്ടു പോകാൻ ക‍ഴിയില്ലെന്ന സാഹചര്യത്തിലാണ് താൻ രാജിവെച്ചതെന്ന് വിഎം സുധീരൻ വ്യക്തമാക്കി.

ഗ്രൂപ്പ് മാനേജർമാർ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.പ്രവർത്തിക്കാൻ ക‍ഴിയാതെ വന്നപ്പോ‍ഴാണ് താൻ രാജിവെച്ചത്.കോ‍ഴിക്കോട് വെച്ചുണ്ടായ വീ‍ഴ്ച കെപിസിസി പ്രസിഡണ്ട്സ്ഥാനം രാജിവെക്കാനുളള ഒരു കാരണം മാത്രമായിരുന്നുവെന്ന് സുധീരൻ വ്യക്തമാക്കി.രാജിയിലേക്ക് നയിച്ച മുഖ്യകാരണം ഗ്രൂപ്പിസമാണെന്ന് സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടുളള പ്രവർത്തനം അല്ല ഇപ്പോൾ നടക്കുന്നത്.താൻ പ്രവർത്തിക്കുമ്പോൾ അർഹിച്ച ആദരവും അംഗീകാരവും എല്ലാവർക്കും നൽകിയിട്ടുണ്ട്.എന്നാൽ പാർട്ടിയല്ല ഗ്രൂപ്പാണ് പ്രധാനമെന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കൾക്കുളളത്.താൻ എക്കാലത്തും ഗ്രൂപ്പിസത്തിന് എതിരായിരുന്നെന്നും സുധീരൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close