Cover StoryLifeSpecial

കെഎസ്ആർടിസിയുടെ കരുതൽ,ആ പെൺകുട്ടി പറയുന്നു

പാതിരാത്രി വിജനമായ സ്റ്റോപ്പിൽ ഇറങ്ങേണ്ടി വന്ന പെൺകുട്ടിക്ക് കെഎസ്ആർടിസി ബസ് കാവലിരുന്ന വാർത്ത വലിയ ഹൃദയ വായ്പോടെയാണ് കേരളം ശ്രവിച്ചത്.അന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർക്കും കണ്ടക്ടർക്കും ഡ്രൈവർക്കും നന്ദി പറഞ്ഞുകൊണ്ട് ആതിര ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് കേരളം ഏറ്റെടുത്തത്.സ്വന്തം ശബ്ദത്തിൽ ആതിര ആ അനുഭവം തുറന്നു പറയുന്നു.കൊല്ലം ശങ്കരമംഗലം സ്വദേശിയായ ആതിര കൊച്ചി ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരിയാണ്.കൊച്ചിയിൽ നിന്നും രാത്രി പത്തുമണിയോടെയാണ് ജോലി ക‍ഴിഞ്ഞ് ആതിര വീട്ടിലേക്ക് തിരിക്കുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണി ബസ് സ്റ്റോപ്പിൽ നിന്ന് കൊയമ്പത്തൂർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിൽ കയറുന്നു.ഇറങ്ങേണ്ടത് കൊല്ലം ശങ്കരമംഗലം സ്റ്റോപ്പിലും.ആതിര വിവരിക്കുന്നത് കേൾക്കാം.

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് –

ഞാൻ KSRTC യിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ്.. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് KSRTC ജീവനക്കാരിൽ നിന്നും ഉണ്ടായത്.. കഴിഞ്ഞ ശനിയാഴ്ച (02/06/2018) രാത്രി എന്റെ ജോലി സ്ഥലമായ എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയുണ്ടായി.. കൊല്ലത്തു എത്തിയപ്പോൾ ഏകദേശം രാത്രി 1.30 ആയിരുന്നു.. മഴ ഉണ്ടായിരുന്നത് കാരണം എന്റെ സഹോദരൻ വിളിക്കാൻ വരാൻ കുറച്ചു വൈകിപോയി.. എന്നാൽ അന്നത്തെ KSRTC ജീവനക്കാർ എന്നെ അവിടെ ഒറ്റക്ക് വിട്ടു പോകാൻ കൂട്ടാക്കിയില്ല.. എന്റെ സഹോദരൻ എത്തുന്ന ഒരു 5-7 മിനിറ്റ് വരെ അവർ ബസ് നിർത്തിയിട്ടു.. ഞാൻ അവരോടു പൊയ്ക്കോളാൻ പറഞ്ഞെങ്കിലും എന്റെ സഹോദരൻ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി യാത്രയച്ചതിനു ശേഷമാണ് അവർ ട്രിപ്പ്‌ തുടർന്നത്.. ആ ഒരു സാഹചര്യത്തിൽ എനിക്കവരോട് ഒരു നന്ദിവാക്കു പോലും പറയാൻ കഴിഞ്ഞില്ല.. അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന KSRTC ജീവനക്കാർക്കും അതിൽ യാത്ര ചെയ്തിരുന്ന മറ്റുള്ള യാത്രക്കാരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.. !!

എന്ന് ആതിര ജയൻ ..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close