Cover StoryWorld

ചരിത്രം വഴി മാറി;ട്രപും കിമ്മും കൂടക്കാഴ്ച നടത്തി,ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധം പ്രതീക്ഷിക്കുന്നതായി ട്രംപ്

സിംഗപ്പൂര്‍:അമേരിക്കന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപും,ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തി.സിംഗപ്പൂരിലെ സെന്‌റോസ ദ്വീപിലെ കാപ്പെല്ല ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.ഇതാദ്യമായാണ്് ഒരു അമേരിക്കന്‍ ഭരണാധികാരി ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി ചര്‍ച്ച നടത്തുന്നത്.സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് ഇതെന്ന് കിം പറഞ്ഞു.ചര്‍ച്ച ഫലവത്തായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‌റും വ്യക്തമാക്കി.

ഇരുരാജ്യങ്ങളുടേയും പതാകക്കു മുന്നില്‍ ഹസ്തദാനത്തോടെയായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ആണവനിരായുധീകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയി എന്നാണ് സൂചന.

കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങള്‍ക്ക് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close