Cover StoryFrom the EditorNewsWorld

നീരവ് മോഡി ഇംഗ്ലണ്ടിലേക്ക് പറന്നു,രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്

ജ്വല്ലറി രാജാവ് നീരവ് മോഡി ഇംഗ്ലണ്ടിലെത്തി രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്.ഇന്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതാണിത്.

2 ശതലക്ഷം കോടി ഡോളറിന്‍റെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് നീരവ് മോഡി.പഞ്ചാബ് നാഷണൽ ബാങ്കിനേയാണ് നീരവ് മോഡി പറ്റിച്ചത്.അതേസമയം നീരവ് മോഡിയോ ഇന്ത്യൻ വിദേശകാര്യമന്ത്രാലയമോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്ലിയയും ഇംഗ്ലണ്ടിലാണ് ക‍ഴിയുന്നത്.ക‍ഴിഞ്ഞ വർഷം മാർച്ചിലാണ് വിജയ് മല്ലിയ ഇംഗ്ലണ്ടിലെത്തിയത്.മല്ലിയയെ ഇന്ത്യയിലെത്തിക്കാനുളള വിദേശകാര്യമന്ത്രാലയ ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close