Cover StorySpecialTrending

ബോണ്ടിന്‍റെ ആദ്യ കാമുകി വിടവാങ്ങി

അഭ്രപാളിയിലെ നിത്യവിസ്മയം സീക്രട്ട് ഏജന്‍റ് ജെയിംസ് ബോണ്ടിന്‍റെ ആദ്യകാമുകി അന്തരിച്ചു.ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക യൂനിസ് ഗയ്സൺ അന്തരിച്ചു.തൊണ്ണൂറ് വയസായിരുന്നു.വെളളിയാ‍ഴ്ചയായിരുന്നു അന്ത്യം.യൂനിസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടേയാണ് മരണവിവരം പുറത്തുവിട്ടത്.

1962ൽ പുറത്തിറങ്ങിയ DrNo എന്ന ചിത്രത്തിലൂടേയാണ് ബോണ്ടിന്‍റെ കാമുകിയായി ഗയ്സൺ വേഷമിട്ടത്.സീൻ കോണറിയായിരുന്നു ബോണ്ട്.സിനിമയിൽ സിൽവിയ ട്രഞ്ച് എന്ന കഥാപാത്രത്തേയാണ് ഗയ്സൺ അവതരിപ്പിച്ചത്.രണ്ട് ബോണ്ട് സിനിമകളിൽ ഒരേപേരിൽ ബോണ്ടിന്‍റെ നായികയായി അഭിനയിച്ച ആദ്യനടിയാണ് ഗയ്സൺ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close