Cover StoryFrom the EditorKeralaNews

ബിജെപി സംസ്ഥാന അധ്യക്ഷൻ :ശ്രീധരൻ പിളളയോ എം രാധാകൃഷ്ണനോ ?

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പിഎസ് ശ്രീധരൻ പിളളയോ എം രാധാകൃഷ്ണനോ എത്തിയേക്കും.അന്തിമ പരിഗണനയിൽ ഇരുവരുമാണെന്നാണ് സൂചന.തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും.

കുമ്മനം രാജശേഖരൻ മിസോറം ഗവർണറായ ഒ‍ഴിവിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം നടത്തിയ ചർച്ചയിൽ ഏകാഭിപ്രായമുണ്ടായില്ല.ഇതേതുടർന്നാണ് ദേശീയ നേതൃത്വം നിലിവിലെ സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കുന്നത്.

മുൻ പരിചയം പിഎസ് ശ്രീധരൻ പിളളയ്ക്ക് തുണയാകുമ്പോൾ ആർഎസ്എസ് ബന്ധം എം രാധാകൃഷ്ണന് മുൻതൂക്കം നൽകുന്നു.ആർഎസ്എസ് സഹ പ്രാന്തകാര്യവാഹകും ജന്മഭൂമി ദിനപത്രത്തിന്‍റെ മാനേജിംഗ് ഡയറക്ടറുമാണ് എം രാധാകൃഷ്ണൻ.മുൻ സംസ്ഥാന പ്രസിഡണ്ട് പികെ കൃഷ്ണദാസിന്‍റെ പേരും ഉയർന്നു വരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close