Cover StoryLifeMovies

സൽമാൻ ഖാനെ കൊല്ലാൻ പദ്ധതിയെന്ന് ഭീകരസംഘാംഗം നെഹ്ര

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഭീകരസംഘാംഗം സമ്പത്ത് നെഹ്രയുടേതാണ് വെളിപ്പെടുത്തൽ.ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോ‍ഴ്സ് പിടികൂടി ചോദ്യം ചെയ്തപ്പോ‍ഴാണ് നെഹ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

സൽമാന് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നു.ലോറൻസ് ബിഷ്ണോയ് ആണ് ഭീഷണി മു‍ഴക്കിയിരുന്നത്.ഇയാളുടെ അനുയായിയാണ് നെഹ്ര.ഈ മാസം ആറിനാണ് നെഹ്രയെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്.

രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്റ ഛണ്ഡിഗഡ് പൊലീസിൽ നിന്ന് വിരമിച്ച അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറുടെ മകനാണ്.2016ൽ കാർജാക്കിംഗ് കേസിൽ അറസ്റ്റിലായപ്പോ‍ഴാണ് ലോറൻസ് ബിഷ്ണോയിയുമായി നെഹ്ര അടുക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close