Cover StoryFrom the EditorKeralaNews

രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം

കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസിനു മുമ്പിൽ പ്രതിഷേധം.എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രം ശവപ്പെട്ടിയിലാക്കി റിത്ത് വെച്ചാണ് പ്രതിഷേധം.

കേരള കോൺഗ്രസ് എം രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വെളളിയാ‍ഴ്ച രാത്രി തന്നെയാണ് ശവപ്പെട്ടി പ്രതിഷധം നടന്നത്.ഒപ്പം ഒരു ഫ്ലക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ,പ്രവർത്തകർ രക്തസാക്ഷികൾ എന്നാണ് പോസ്റ്ററിന്‍റെ ഉളളടക്കം.

ഞങ്ങൾ പ്രവർത്തകരുടെ മനസിൽ നിങ്ങൾ മരിച്ചു ക‍ഴിഞ്ഞു,പ്രസ്ഥാനത്തെ വിറ്റിട്ട് എന്തു കിട്ടി,ഉമ്മൻചാണ്ടി-ചെന്നിത്തല കോൺഗ്രസ് പാർട്ടിയിലെ യൂദാസുകൾ തുടങ്ങിയ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.എന്നാൽ പോസ്റ്ററുകൾ പതിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close