Cover StoryLifeMovies

ആനക്കളളൻ ആകാൻ ബിജു മേനോൻ

സൂപ്പർതാരങ്ങൾക്കിടയിൽ തന്‍റേതായ ഇരിപ്പിടമുളള താരമാണ് ബിജു മേനോൻ.ഒരു കളളൻ വേഷം അണിയാനുളള തയ്യാറെടുപ്പിലാണ് ബിജു മേനോൻ.സാധാരണ കളളനല്ല ആനക്കളളനായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നത്.

ഒരു കളളൻ ജീവിതത്തിന്‍റെ ഭാഗമായാൽ എന്ത് സംഭവിക്കുമെന്നതാണ് സിനിമയുടെ ഇതിവൃത്തം.സുരേഷ് ദിവാകരാണ് ചിത്രം ഒരുക്കുന്നത്.കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ഫാമിലി എന്‍റർടെയിനറായിരിക്കും ചിത്രമെന്നാണ് വിവരം.

അനുശ്രീ,കനിഹ,ഷംന കാസിം എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.സിദ്ധീഖ്,സായികുമാർ എന്നിവരും ചിത്രത്തിലുണ്ട്.ഉദയ്കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ.

ഇതിനു മുമ്പും ബിജു മേനോൻ കളളൻ വേഷം ചെയ്തിട്ടുണ്ട്.റോമൻസ്,ലക്ഷ്യം,മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിൽ ബിജു മേനോൻ കളളൻ വേഷം ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close