Cover StoryKeralaNews

ജോസ് കെ മാണി യുഡിഎഫ് രാജ്യസഭാ സ്ഥാനാർത്ഥി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് മാണി വിഭാഗം.കോട്ടയം എംപിയും പാർട്ടി വൈസ് ചെയർമാനുമായ ജോസ് കെ മാണിയാണ് യുഡിഎഫിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി.പാലായിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് എമ്മിന് സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമനിക്കുകയായിരുന്നു.

യുഡിഎഫ് ശക്തിപ്പെടുത്താൻ മാണി വിഭാഗത്തിന് സീറ്റ് നൽകണമെന്ന മുസ്ലീലീഗ് സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് വ‍ഴങ്ങുകയായിരുന്നു.തൊട്ടുപിന്നാലെ തങ്ങൾ യുഡിഎഫിലായെന്ന് കെഎം മാണി പ്രഖ്യാപിച്ചു.കേരള കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close