Cover StoryFrom the EditorNewsPravasi

വാർഷിക താമസ ഫീസ് വർധിപ്പിച്ചു,സൗദിയിലെ ഇന്ത്യൻ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

സൗദി അറേബ്യയിൽ നിന്ന് ഇന്ത്യൻ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു.വിവിധ സേവനങ്ങൾക്ക് ഫീസ് വർധിപ്പിച്ചതോടെ നിൽക്കക്കളളിയില്ലാതെയാണ് കുടുംബാംഗങ്ങളെ പ്രവാസികൾ നാട്ടിലേക്ക് മടക്കി അയക്കുന്നത്.

കുടംബങ്ങൾക്കുളള വാർഷിക താമസ ഫീസ് വർധിപ്പിച്ചതോടെയാണ് പ്രവാസികൾ വെട്ടിലായത്.നേരത്തെ ഒരു ഫാമിലിക്ക് ഒരു ഫീസ് എന്നതായിരുന്നു.എന്നാൽ ആ നിയമം പുതുക്കി ഒരു വ്യക്തിക്ക് ഒരു ഫീസ് എന്നതാക്കി.ഇത് സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു താനും.

മാസം തോറും സൗദി റിയാൽ ഓരോ കുടുംബാംഗത്തിനും 100 എന്നത് ജൂലൈ 1ഓടെ 200 ആകും.2019 ജൂലൈ 1ന് ഇത് 200 ആക്കി വർധിപ്പിക്കും.2020 ജൂലൈ 1ന് ഇത് 300 ആക്കി വർധിപ്പിക്കാനാണ് തീരുമാനം.

എത്ര പേർ തിരിച്ചെത്തിയെന്ന കണക്ക് വ്യക്തമല്ല.എന്നാൽ ഹൈദരാബാദിലെ ഒരു സ്കൂളിൽ പ്രവേശനത്തിന് തിരക്കു വർധിച്ചത് ശ്രദ്ധിച്ചപ്പോ‍ഴാണ് സംഗതിയുടെ ഗൗരവം തിരിച്ചറിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close