Cover StoryFrom the EditorNationalNews

ജൂൺ 12ന് രാഹുൽ ഗാന്ധിക്ക് അഗ്നിപരീക്ഷ,ആകാംക്ഷയോടെ രാഷ്ട്രീയ ഇന്ത്യ

കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിവാദ പശ്ചാത്തലം നിലനിൽക്കെ രാഹുൽ ഗാന്ധിക്കു മുന്നിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കുന്നു.ആർഎസ്എസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ജൂൺ 12ന് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ ബിവാണ്ടി കോടതിയിൽ ഹാജരാകും.അന്നേ ദിവസം വൈകുന്നേരം മുംബൈയിൽ പ്രവർത്തകരുടെ റാലിയേയും രാഹുൽ അഭിസംബോധന ചെയ്യുന്നുണ്ട്.

ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെന്ന പ്രസ്താവനയാണ് കോടതിയിലെത്തിയത്.ഈ ദിവസം രാഹുൽ കോടതിയിൽ ഹജരായേ മതിയാകൂവെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.പ്രണബ് മുഖർജിയെ വാനോളം പുക‍ഴ്ത്തിയ ആർഎസ്എസ് നേതൃത്വം പക്ഷെ രാഹുലിനെതിരെയുളള കേസിൽ കടുംപിടുത്തത്തിലാണ്.

കൗതുകകരമെന്ന് പറയട്ടെ,രാഹുൽ കേസിലുൾപ്പെടാൻ കാരണമായ പ്രസ്താവനക്കിടയായ പ്രമേയം എഐസിസി പ്ലീനറി സമ്മേളനത്തിനായി ഡ്രാഫ്റ്റ് ചെയ്തത് പ്രണബ് മുഖർജിയായിരുന്നു.ജൂൺ 12 ന് ആർഎർഎസിനെ കുറിച്ച് സംസാരിക്കാൻ രാഹുലിന് രണ്ട് അവസരങ്ങളാണുളളത്.ഒന്ന് കോടതിയിലും രണ്ട് ജനകീയ കോടതിയിലും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close