Cover StoryFrom the EditorKeralaNews

കുര്യനോട്‌ വൈരാഗ്യം ഇല്ലെന്നു ഉമ്മൻചാണ്ടി

രാജ്യസഭാ സീറ്റ്‌ സംബന്ധിച്ചുള്ള പി ജെ കുര്യന്റെ പ്രതികരണം കാര്യമറിയാതെ എന്ന് ഉമ്മൻചാണ്ടി. കുര്യനെതിരെ താൻ ആർക്കും പരാതി നൽകിയിട്ടില്ല. ഇക്കാര്യം കോൺഗ്രസ്‌ അധ്യക്ഷനോട് ചോദിച്ചാൽ മനസിലാകും. കുര്യനോട്‌ വ്യക്തിവൈരാഗ്യം ഇല്ല. ബഹുമാനവും ആദരവും മാത്രമേ ഉള്ളൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരള കോൺഗ്രസിന് സീറ്റ്‌ നൽകാനുള്ള തീരുമാനം മുന്നണി ബന്ധം ശക്തിപ്പെടുത്താനാണ്. കൂട്ടായ തീരുമാനം ആണിത്. തെറ്റിധാരണകൾ മൂലമാണ് പ്രതിഷേധങ്ങൾ. യു ഡി എഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടതെന്നും ഉമ്മൻ‌ചാണ്ടി അറിയിച്ചു.

1980 മുതൽ കുര്യന്റെ മത്സരങ്ങളിൽ എല്ലാം താൻ ഒപ്പം ഉണ്ടായിരുന്നു. ആദ്യമായി കുര്യൻ രാജ്യസഭയിലേക്ക് പോയ സീറ്റ്‌ കേരള കോൺഗ്രസിന്റേത് ആയിരുന്നു. എന്നാൽ അവർക്ക് അടുത്ത തവണ നൽകാമെന്ന് പറഞ്ഞ് കുര്യന് സീറ്റ്‌ നൽകിയത് താൻ ആയിരുന്നുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close