Cover StoryFrom the EditorKeralaNews

രാജ്യസഭാ സീറ്റിൽ പ്രതിഷേധത്തിന്റെ അലയൊലികൾ, ഡി സി സി ഓഫീസിലെ കൊടിമരത്തിൽ ലീഗിന്റെ പതാക

മലപ്പുറം ഡി സി സി ഓഫിസിന്റെ മുന്നിലെ കൊടിമരത്തിൽ മുസ്ലിം ലീഗിന്റെ കൊടി കെട്ടി പ്രതിഷേധം. രാജ്യസഭാ സീറ്റ്‌ കേരള കോൺഗ്രസ്‌ എമ്മിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി എന്നാണ് സൂചന. എന്നാൽ ആരാണ് കൊടി ഉയർത്തിയത് എന്ന് വ്യക്തമായിട്ടില്ല. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കൾ പതാക അഴിച്ചു മാറ്റി.

കെ എം മാണിക്ക് രാജ്യസഭാ സീറ്റ്‌ നൽകിയതിൽ കോൺഗ്രസിനുള്ളിൽ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. സംഭവത്തിനെതിരെ കെ പി സി സി മുൻ പ്രെസിഡന്റ് വി എം സുധീരൻ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ്‌ കോൺഗ്രസ്‌ നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആറു യുവ കോൺഗ്രസ്‌ എം എൽ എമാർ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close