Cover StoryLifeMovies

മോഹൻലാൽ അമ്മ പ്രസിഡണ്ട് ആയേക്കും,പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ നടപടി?

താരസംഘടനയായ അമ്മയിൽ അ‍ഴിച്ചുപണിയെന്ന് സൂചന.പുതിയ പ്രസിഡണ്ടായി മോഹൻലാൽ എത്തുമെന്നാണ് വിവരം.നിലവിലെ പ്രസിഡണ്ട് ഇന്നസെന്‍റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊ‍ഴിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.

തെരഞ്ഞെടുപ്പ് ഒ‍ഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡണ്ട് മോഹൻലാലിനെ പ്രസിഡണ്ടാക്കുന്നതെന്നാണ് വിവരം.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘടനക്കെതിരെ പരസ്യ പ്രതികരണം നടത്തിയ പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.ഇക്കാര്യത്തിൽ ധാരണയായതായി റിപ്പോർട്ടുണ്ട്.ഈ മാസം 24ന് കൊച്ചിയിൽ ജനറൽ ബോഡി യോഗം ഉണ്ട്.ഈ യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close