Cover StoryFrom the EditorKeralaNews

രാജ്യസഭയിലേക്ക് ആറുപേരെ നിർദേശിച്ച് പിജെ കുര്യൻ

കുര്യന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ മുറുകവെ ആറ് പേരുകൾ നിർദേശിച്ച് പിജെ കുര്യൻ.കുര്യനെ വീണ്ടും പരിഗണിക്കാനിടയില്ലെന്ന് രാഹുൽ ഗാന്ധി സൂചന നൽകിയതിനു പിന്നാലെയാണ് കുര്യൻ ആറു പേരുകൾ നിർദേശിച്ചത്.

എംഎം ഹസൻ,വിഎം സുധിരൻ,രാജ്മോഹൻ ഉണ്ണിത്താൻ,ഷാനിമോൾ ഉസ്മാൻ,പിസി വിഷ്ണുനാഥ്,പിസി ചാക്കോ എന്നിവരുടെ പേരുകളാണ് പിജെ കുര്യൻ രാഹുലിനയച്ച കത്തിൽ നിർദേശിച്ചത്..പിജെ കുര്യൻ വീണ്ടും രാജ്യസഭയിൽ എത്തുന്നതിനെതിരെ കോൺഗ്രസിലെ യുവ എംഎൽഎമാർ പ്രതിഷേധിച്ചിരുന്നു.പ്രായമായവർ സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരിക്കരുതെന്നായിരുന്നു യുവ എംഎൽഎമാരുടെ നിർദേശം.അതേസമയം യുവാക്കളെ പരിഗണിക്കുകയാണെങ്കിൽ പിസി വിഷ്ണുനാഥിനെ പരിഗണിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായറിയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close