Uncategorized

പ്രണബ് കുമാറിന് മകള്‍ ശര്‍മിഷ്ഠയുടെ ഉപദേശം;ആര്‍ എസ് എസ് വേദിയില്‍ നിന്ന് വിട്ടു നില്‍ക്കണം

ദില്ലി:നാഗ്പൂരില്‍ ആര്‍ എസ് പരിപാടിയില്‍ പങ്കെടുക്കുന്ന മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ വിമര്‍ശനം.പ്രണബിന്‌റെ നാഗ്പൂര്‍ സന്ദര്‍ശനം ആര്‍ എസ് എസ് കാര്‍ക്ക് വ്യാജ വാര്‍ത്തകള്‍ ചമക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്.പരിപാടിയില്‍ പങ്കെടുത്താല്‍ എന്നെന്നേയ്ക്കും ആ ദൃശ്യങ്ങള്‍ ബാക്കിയാകും, അത് എക്കാലവും ചര്‍ച്ച ആകുമെന്നും കോണ്‍ഗ്രസ് നേതാവ് കൂടിയായ ശര്‍മിഷ്ഠ പറഞ്ഞു.

പ്രണബ് ആര്‍ എസ് എസ് വേദി പങ്കിടാന്‍ തീരുമാനിച്ചതോടെ, ശര്‍മിഷ്ഠ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ആകുമെന്നുള്ള പ്രചരണങ്ങള്‍ ശക്തമായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ശര്‍മിഷ്ഠ തന്‌റെ നിലപാട് വ്യക്തമക്കി രംഗത്തു വന്നിരിക്കുന്നത്.കോണ്‍ഗ്രസ് വിടേണ്ടി വന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ആര്‍ എസ് എസ് വേദി പങ്കിടുന്നതിനായി പ്രണബ് ഇന്നലെ നാഗ്പൂരില്‍ എത്തി.വിമാനത്താവളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു.പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രണബിന് നേരത്തെ കത്തയച്ചിരുന്നു.പറയാനുളള കാര്യങ്ങള്‍ വേദിയില്‍ വ്യക്തമാക്കുമെന്നാണ് പ്രണബ് വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കിയത്്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close