BusinessCover StoryTrending

റിപ്പോ നിരക്കിൽ വർദ്ധന; നാല് വർഷത്തിനിടെ ഇതാദ്യം

മുംബൈ: റിപോ നിരക്കിൽ  റിസർവ് ബാങ്ക് വർദ്ധന വരുത്തി.  . റിപ്പോ നിരക്കില്‍ 0.25 ബെയ്സിസ് പോയന്‍റ് വർധനവ് വരുത്താനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചത് ഇതോടെ  റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 6.25% ആയി  വർദ്ധിച്ചു.

ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പയുടെ പലിശയാണ് റിപോ നിരക്ക്.

റിപ്പോ നിരക്കിനൊപ്പം റിവേഴ്സ് റിപോ നിരക്ക് 6 ശതമാനമാക്കി. ആർ.ബി.ഐ വാണിജ്യബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയാണ് റിവേഴ്സ് റിപോ.  2014 ജനുവരിയിലാണ് ആർ.ബി.ഐ ഇതിന് മുൻപ് റിപോ നിരക്ക് ഉയർത്തിയത്. എട്ട് ശതമാനമായിരുന്നു അന്നത്തെ റിപ്പോ നിരക്ക്.

റിപ്പോ നിരക്കിലെ മാറ്റം പ്രതീക്ഷിച്ച്‌ എസ്.ബി.ഐ, പി.എന്‍.ബി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ ജൂണ്‍ ഒന്നിന് തന്നെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ചില ബാങ്കുകള്‍ നിക്ഷേപ നിരക്കിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close