Cover StoryFrom the EditorKeralaNews

സിപിഐഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പ് ?

സിപിഐഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയെ വെള്ളിയാ‍ഴ്ച പ്രഖ്യാപിക്കും.വെളളിയാ‍ഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

ഇടതുമുന്നണിയുടെ രണ്ട് രാജ്യസഭാ സീറ്റുകൾ സിപിഐഎമ്മും സിപിഐയും പങ്കിട്ടെടുക്കും.സിപിഐ പ്രഥമ പരിഗണന നൽകുന്നത് മുൻമന്ത്രി ബിനോയ് വിശ്വത്തിനാണ്.കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വം ഇപ്പോൾ ദില്ലി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.കോൺഗ്രസ് വിട്ട് സിപിഐഎമ്മിനോട് അടുത്ത ചെറിയാൻ ഫിലിപ്പിന് ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിരുന്നില്ല.

കോൺഗ്രസിലെ പിജെ കുര്യൻ,സിപിഐഎമ്മിലെ സിപി നാരായണൻ,കേരള കോൺഗ്രസിലെ ജോയ് എബ്രഹാം എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഒ‍ഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.പിജെ കുര്യന്‍റെ പേര് കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ യുവനേതാക്കൾ രംഗത്തുവന്നു ക‍ഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close