Cover StoryKeralaNews

കെവിന്‍റെ മരണം കൊലപാതകം :ഐജി വിജയ് സാഖറെ

കെവിന്‍റെ മരണം കൊലപാതകം തന്നെയെന്ന് അന്വേഷണ സംഘത്തലവൻ വിജയ് സാഖറെ.ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് വിജയ് സാഖറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതികളെ തെളിവെടുപ്പിനായി ചാലിയക്കരയിൽ എത്തിച്ചപ്പോ‍ഴായിരുന്നു ഐജിയുടെ പ്രതികരണം.പ്രതികളായ റിയാസ്,നിയാസ്,നിഷാൻ,വിഷ്ണു എന്നിവരേയാണ് തെളിവെടുപ്പിന് ചാലിയക്കരയിൽ കൊണ്ടു വന്നത്.വിവാഹം ക‍ഴിഞ്ഞതിന് പിന്നാലെ ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവിന്‍റെ മൃതദേഹം ചാലിയക്കര ആറിൽ നിന്നായിരുന്നു കണ്ടെടുത്തത്.

ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് വിജയ് സാഖറെ പറഞ്ഞു.പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാനാണ് ശ്രമം.ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു നിന്നു.തെളിവെടുപ്പിന്‍റെ ഭാഗമായി നിഷാനെ പൊലീസ് ആറ്റിലിറക്കി.

അതേസമയം,കെവിനെ കൊന്നില്ലെന്നും വണ്ടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെവിൻ തോട്ടിൽ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്ന മൊ‍ഴി പ്രതികൾ ആവർത്തിച്ചു .തെളിവെടുപ്പിനിടയിലും ഇക്കാര്യമാണ് പ്രതികൾ ആവർത്തിച്ചു.പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന വാൾ പൊലീസ് കണ്ടെടുത്തു.പ്രതി വിഷ്ണുവിന്‍റെ വീട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്.

അതേസമയം,കെവിൻ കൊലക്കേസിൽ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നൽകിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.അസ്വാഭാവിക മരണത്തിന്‍റെ ലക്ഷണമാണ് ഏറെയും.ശരീരത്തിലെ മുറിവുകളാണ് ഈ സാധ്യതയിലേക്ക് എത്തിക്കുന്നത്.എന്തായാലും കൂടുതൽ അഭിപ്രായങ്ങൾക്കായി മെഡിക്കൽ ബോർഡിന്‍റെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചു.

ശ്വാസകോശത്തിൽ വെളളം കയറിയാണ് കെവിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.ശ്വാസകോശത്തിന്‍റെ പാളികളിൽ നിന്ന് 150ഉം 120ഉം മില്ലിലിറ്റർ വെളളം ലഭിച്ചു.ഒന്നുകിൽ മുങ്ങിമരണം അല്ലെങ്കിൽ അബോധാവസ്ഥയിൽ കെവിനെ മുക്കി കൊന്നു.

16 മുറിവുകൾ കെവിന്‍റെ ദേഹത്തുണ്ട്.എന്നാൽ അവയൊന്നും മരണകാരണം അല്ല.ആന്തരികാവയവങ്ങൾക്ക് പരിക്കില്ല.ഇതാണ് മുങ്ങിമരണം എന്ന നിഗമനത്തിന് കാരണം.പക്ഷെ അസ്വാഭാവിക മരണത്തിന് സാധ്യത ചൂണ്ടിക്കാണിക്കുന്ന മുറിവുകൾ കെവിന്‍റെ ദേഹത്തുണ്ട്.എന്നാൽ വലതു കണ്ണിന്‍റെ മുകളിലേറ്റ ക്ഷതം ഉൾപ്പെടുളള മുറിവുകൾ ബോധക്ഷയത്തിന് കാരണമാവാം.നിലത്തുകൂടെ വലിച്ചി‍ഴച്ചതിന് സമാനമായ മുറിുവുകളും കെവിന്‍റെ ദേഹത്തുണ്ട്.

കാറിനുളളിൽ വെച്ചുളള മർദനത്തിൽ കെവിന്‍റെ ബോധം നഷ്ടമായെന്നും പിന്നീട് വലിച്ചി‍ഴച്ച് തെൻമലയ്ക്കു സമീപം ചാലിയേക്കര പു‍ഴയിൽ കൊണ്ടു പോയി മുക്കിക്കൊന്നുവെന്നും സംശയിക്കാവുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close