From the EditorNationalNews

മൻമോഹൻ സിംഗിന്‍റെ കടുത്ത വിമർശകനായ കെജ്രിവാൾ പോലും പറയുന്നു..അയ്യോ അദ്ദേഹം നല്ലവനായിരുന്നു,ദില്ലി മുഖ്യമന്ത്രിയുടെ വാക്കുകൾ വൈറൽ

രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്തെ അണ്ണാഹസാരെയുമായി ചേർന്ന് നടത്തിയ സമരമാണ് അരവിന്ദ് കെജ്രിവാളെന്ന വ്യക്തിയിലെ രാഷ്ട്രീയ നേതാവിനെ കണ്ടെത്തിയത്.പിന്നീട് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി,നരേന്ദ്രമോഡി പ്രധാനമന്ത്രിയുമായി.എന്നാൽ മൻമോഹൻ സിംഗിനെ ഇന്ന് ഓർക്കുകയാണ് കെജ്രിവാൾ.മോഡി സർക്കാരിനെ വിമർശിക്കുമ്പോൾ പലരും മൻമോഹൻ സിംഗിനെ പുക‍ഴ്ത്തി സംസാരിക്കുക പതിവായിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് കെജ്രിവാളിന്‍റെ പരാമർശം ശ്രദ്ധേയമാകുന്നത്.

ഡോ.മൻമോഹൻ സിംഗിനെ പോലെ വിദ്യാഭ്യാസമുളള പ്രധാനമന്ത്രിയെ ജനം മിസ് ചെയ്യുന്നുവെന്നാണ് കെജ്രിവാൾ ഓർമ്മപ്പെടുത്തുന്നത്.വിദ്യാഭ്യാസമുളള പ്രധാനമന്ത്രി ഉണ്ടാകുമ്പോൾ ജനം സന്തുഷ്ടരാവുമെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി.ഇന്ത്യ രൂപയ്ക്ക് ദിനംപ്രതിയുണ്ടാകുന്ന വിലിയിടിവിനെ കുറിച്ച് രാജ്യാന്തര മാധ്യമത്തിലെ‍ഴുതിയ ലേഖനം ട്വീറ്റ് ചെയ്തുകൊണ്ടാണ് കെജ്രിവാൾ മൻമോഹൻസിംഗിനെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close