Uncategorized

ബാങ്ക്​​ പണിമുടക്ക്​ തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്താകമാനം പൊതുമേഖലാ ബാങ്കുകള്‍ ഇന്നു മുതല്‍ രണ്ടു ദിവസം പണിമുടക്കില്‍. വേതന വര്‍ധനവ്​ ആവശ്യപ്പെട്ടാണ്​ ബാങ്ക്​ ജീവനക്കാര്‍ പണിമുടക്കുന്നത്​.

ഇന്ത്യന്‍ ബാങ്ക്​സ്​ അസോസിയേഷന്‍ രണ്ടു ശതമാനം വേതന വര്‍ധനവ്​ മാത്രമാണ്​ നിര്‍ദേശിച്ചതെന്നും ഇത്​ അംഗീകരിക്കാനാകി​െല്ലന്നും വ്യക്​തമാക്കിയാണ്​ യൂ​ൈണറ്റഡ്​ ഫോറം ഒാഫ്​ ബാങ്കിങ്​ യൂണിയന്‍ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​. വേതന കരാര്‍ പുതുക്കണം, ശമ്ബളത്തില്‍ കാലാനുസൃതമായ വര്‍ധനവ്​ നടപ്പിലാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ പണിമുടക്ക്​. 10 ലക്ഷത്തോളം ബാങ്ക്​ ജീവനക്കാരാണ്​ പണിമുടക്കില്‍ പ​െങ്കടുക്കുന്നത്​. എ.ടി.എം സെക്യുരിറ്റി ഉദ്യോഗസ്​ഥരും പണിമുടക്കില്‍ പ​െങ്കടുക്കും. 2017 നബംബര്‍ ഒന്നിനാണ്​ അവസാനമായി വേതന കരാര്‍ പുതുക്കിയത്​.

വേതന കരാര്‍ പുതുക്കണമെന്ന ആവശ്യം മെയ്​ അഞ്ചിന്​ ഇന്തയന്‍ ബാങ്ക്​സ്​ അസോസിയേഷന്‍ നിരസിച്ചിരുന്നു. സാമ്ബത്തിക ബാധ്യത കൂടുതലാണെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്​. ബാങ്ക്​ പണിമുടക്ക്​ ഇടപാടുകളെ സാരമായി ബാധിക്കും. എ.ടി.എമ്മുകളും നിശ്​ചലമാകുമെന്നാണ്​ കരുതുന്നത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close