Cover Story

കോട്ടയത്തെ ദുരഭിമാനക്കൊല; പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

കൊല്ലം: കോട്ടയത്തെ ദുരഭിമാനകൊലയില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്‌ഐക്ക് സംഭവത്തെ കുറിച്ച്‌ രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. നേരത്തെ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തത് കൃത്യവിലോപമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പരാതി ലഭിച്ച സമയത്ത് തനിക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും ജാഗ്രതക്കുറവുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കെവിന്റെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഷയം എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close