NewsWorld

കിം ജോങ്​ ഉന്നുമായുള്ള കൂടികാഴ്​ചയില്‍ മാറ്റമില്ലെന്ന്​ ട്രംപ്​

വാഷിങ്​ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്​ ഉന്നുമായി ജൂണ്‍ 12ന്​ നിശ്​ചയിച്ച കൂടികാഴ്​ചയില്‍ മാറ്റമില്ലെന്ന്​ ​അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. വ്യാഴാഴ്​ച കിം ജോ ഉന്നുമായി കൂടികാഴ്​ച നടത്തില്ലെന്ന ട്രംപ്​ പറഞ്ഞിരുന്നു. ട്രംപി​​െന്‍റ നടപടി ദൗര്‍ഭാഗ്യകരമാണെന്ന്​ ഉത്തരകൊറിയ ഇതിനോട്​ പ്രതികരിച്ചു. ഇതിന്​ പിന്നാലെയാണ്​ ജൂണ്‍ 12ന്​ നടക്കുന്ന കൂടികാഴ്​ചയില്‍ മാറ്റമില്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കിയത്​.

കിം ജോങ്​ ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ്​ മൂണ്‍​ ജെ ഇന്നും തമ്മിലുള്ള അപ്രതീക്ഷിത കൂടികാഴ്​ചക്ക്​ പിന്നാലെയാണ്​ ട്രംപി​​െന്‍റ പ്രഖ്യാപനം. ട്രംപി​​െന്‍റ പുതിയ നീക്കത്തെ ഉത്തരകൊറിയയും സ്വാഗതം ചെയ്​തു. ജൂണ്‍ 12ന്​ തന്നെ കൂടികാഴ്​ച നടക്കുമെന്ന്​ കൊറിയന്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.

ദക്ഷിണകൊറിയന്‍ പ്രസിഡന്‍റുമായി ശനിയാഴ്​ച നടത്തിയ കൂടികാഴ്​ചയില്‍ ജൂണ്‍ 12ലെ ഉച്ചകോടി സംബന്ധിച്ച്‌​ ചര്‍ച്ചകള്‍ നടത്തിയെന്ന്​ കൊറിയന്‍ വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. ഇരു രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ഇനിയും ഇതുപോലുള്ള കൂടികാഴ്​ചകള്‍ നടത്താന്‍ ധാരണയായി. ​ൈ​സന്യത്തി​​െന്‍റ സാന്നിധ്യമില്ലാത്ത മേഖലയില്‍ രണ്ടാം തവണയാണ്​ കിം ജോങ്​ ഉന്നും മൂണ്‍ ജെ ഇന്നും കൂടികാഴ്​ച നടത്തുന്നത്​.​

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close