NEWS

ഗുരുവായൂരിൽ പോയി മടങ്ങവേ അപകടം, ചികിത്സയിലായിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം: ഗുരുവായൂരിൽ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. പേട്ട തുലയിൽ െലയ്ൻ തുലയിൽ വീട്ടിൽ കെ.എൻ.ആർ.എ. 307ൽ കൃഷ്ണഗാഥ എസ്.ജെ.(31) ആണ് മരിച്ചത്.
കഴിഞ്ഞമാസം 23-ന് കൊല്ലത്തുണ്ടായ അപകടത്തിൽ കൃഷ്ണഗാഥയുടെ മകൾ ജാനകിയും അച്ഛന്റെ അമ്മ കൃഷ്ണകുമാരിയും മരിച്ചിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണഗാഥ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. സബ് രജിസ്ട്രാർ എസ്.ജയദേവിന്റെയും(സി.ഇ.ഒ. ജെ.ജെ. ബിൽഡർ ആൻഡ് ഡെവലപ്പേഴ്സ്) ഷീബയുടെയും മകളാണ്. ഭർത്താവ്: സുധീഷ് സുധർമൻ (ഇ.ജി. ഓഡിസൈൻ സ്റ്റുഡിയോ).

Back to top button
error: