Cover StoryNewsWorld

കിമ്മുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി

ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റ​ദ്ദാ​ക്കി. പ്യോം​ഗ്യാം​ഗി​ൽ​നി​ന്നു ല​ഭി​ച്ച ഭീ​ഷ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണു ട്രം​പി​ന്‍റെ പി​ൻ​മാ​റ​ലെ​ന്നു ദി ​ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഈ ​സ​മ​യം ഉ​ചി​ത​മ​ല്ലെ​ന്നാ​ണു ത​നി​ക്കു തോ​ന്നു​ന്ന​തെ​ന്നും ഇ​താ​ണു ര​ണ്ടു​കൂ​ട്ട​ർ​ക്കും ന​ല്ല​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ വി​വ​രം വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു.

കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഉ​ത്ത​ര​കൊ​റി​യ​യെ പ​രി​ഹ​സി​ക്കാ​നും ട്രം​പ് മ​റ​ന്നി​ല്ല. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ആ​ണ​വ ശ​ക്തി​യെ​ക്കു​റി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ ശ​ക്തി അ​തി​ഭീ​മ​മാ​ണ്. അ​വ​ർ ആ​യു​ധ​ങ്ങ​ൾ ഒ​രി​ക്ക​യും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ക്കു​ന്നു എ​ന്ന് ട്രം​പ് പ​റ​ഞ്ഞ​താ​യി ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രം​പി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ കാ​ര​ണം എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close