NEWSWorld

പടയ്ക്കിറങ്ങേണ്ടി വരുമെന്ന് പേടി; കൂടുംകുടുക്കയുമെടുത്ത് റഷ്യയില്‍നിന്ന് കൂട്ടപ്പലായനം

മോസ്‌കോ: റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള വിമാനടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയും ചെയ്തു. പുട്ടിന്റെ അഭിസംബോധനയ്ക്കു പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും രാജ്യത്തു പടര്‍ന്നു. 18-65 വയസിന് ഇടയിലുള്ളവര്‍ രാജ്യം വിടുന്നതു വിലക്കുകയും ചെയ്തു.

യുക്രൈനില്‍ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസര്‍വ് സൈനികരോട് ഉടന്‍ സേവനത്തിനെത്താന്‍ പുട്ടിന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളില്‍ സ്ഥലംവിടാന്‍ ജനങ്ങള്‍ തയാറായത്. ഇതിന്റെ ഡേറ്റ ഉപയോഗിച്ചുള്ള വിഡിയോ, ആഗോള ഫ്‌ലൈറ്റ് ട്രാക്കിങ് സര്‍വീസ് ആയ ഫ്‌ളൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ റഷ്യയില്‍നിന്നു പുറത്തേക്കുള്ള വിമാനങ്ങളുടെ പോക്ക് വ്യക്തമായി അറിയാനാകും.

 

 

 

 

 

 

 

 

Back to top button
error: