LifeMovies

മമ്മൂട്ടിയുടെ രാജ 2 അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്ന് സൂചന

മമ്മൂട്ടി നായകനാകുന്ന രാജ 2 വിന്‍റെ റിലീസ് 2019 മാർച്ച് 21നെന്ന് സൂചന.വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗം ആണിത്.വൈശാഖ് തന്നെയാണ് രാജ 2വിന്‍റേയും സംവിധായകൻ.

മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമാണ് പോക്കിരിരാജ.ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് അഭിനയിക്കുമോയെന്ന് വ്യക്തമല്ല.

“ആദ്യ ചിത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും രണ്ടാമത്തെ ചിത്രം.ഒരു തരത്തിലുളള സാമ്യവുമുണ്ടാകില്ല.രാജയുടെ സ്വഭാവ സവിശേഷതകളാവും ചിത്രത്തിന്‍റെ ഹൈലൈറ്റ്.മാത്രമല്ല ചിത്രം ചിത്രീകരിക്കുന്നത് കേരളത്തിൽ തന്നെയാവും.”തിരക്കഥാകൃത്ത് ഉദയകൃഷ്ണ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close