KeralaNews

മൈക്രോഫിനാൻസ് അഴിമതി: വെള്ളാപ്പള്ളി ഉൾപ്പെടെ ഏഴുപേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂരിലെ മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർചെയ്തു. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് എടുത്തത്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് കേസിന് പിന്നിലെന്നാണ് എസ്‌എൻഡിപി യൂണിയൻ നേതൃത്വംആരോപിച്ചു.

ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുഷാർ വെള്ളാപ്പള്ളി, രതീഷ് കുമാർ, അനിൽ പി ശ്രീരംഗം, കെകെ മഹേഷൻ, സുനില്‍ വള്ളിയിൽ, അനൂപ് സേനൻ, കെ സന്തോഷ് കുമാർ എന്നിവരാണ് മറ്റു പ്രതികൾ

മുൻ ഭരണ സമിതി അംഗം സുദർശനനാണ് പരാതിക്കാരന്‍. മൈക്രോ ഫിനാൻസ് വായ്പയുടെ പേരിൽ 64 കോടി തട്ടിച്ചുവെന്നാണ് പരാതി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close